ചന്ദ്രൻ്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 2 ലാൻഡർ

Thursday 22 August 2019 8:41 pm IST

 
ബാംഗളൂർ:  ചന്ദ്രയാൻ 2 ലാൻഡറിൽ നിന്ന് പകർത്തിയ ചന്ദ്രൻ്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഓ.
ചന്ദ്രോപരിതലത്തിൽ നിന്നും ഏകദേശം 2650 കിലോമീറ്റർ ഉയരത്തിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയത്. അപ്പോളോ ക്രേറ്റർ എന്നറിയപ്പെടുന്ന ചന്ദ്രോപരിതലത്തിലെ ഇടത്തരം ഗർത്തവും, മാരെ ഓറിയെന്റൽ എന്നറിയപ്പെടുന്ന ഏതാണ്ട് 900 കിലോമീറ്റർ വ്യാസം വരുന്ന വലിയ ഗർത്തവും ചിത്രത്തിൽ വ്യക്തമായി കാണാം. വരും ദിവസങ്ങളിൽ ചന്ദ്രൻ്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ സാധിക്കുമെന്നതിൻ്റെ ആവേശത്തിലാണ് ഐ എസ് ആർ ഓ യിലെ ശാസ്ത്രജ്ഞർ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.