തൃശൂരിൽ തകർന്ന 242 വീടുകള്‍; 43,819 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

Tuesday 13 August 2019 1:17 pm IST

തൃശൂര്‍: കനത്ത മഴയില്‍ ജില്ലയില്‍ ഇതുവരെ ജില്ലയില്‍ 242 വീടുകള്‍ തകര്‍ന്നു. 23 വീടുകള്‍ പൂര്‍ണമായും 219 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്. 

നിലവില്‍ 240 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,949 കുടുംബങ്ങളിലെ 43,819 പേര്‍ കഴിയുന്നുണ്ട്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് 26 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. ഇന്നലെ പുലക്കാട്ടുകരയില്‍ ഒരു ക്യാമ്പ് പുതുതായി തുറന്നു. 

19,268 പുരുഷന്‍മാരും 19,332 സ്ത്രീകളും 6,219 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കനത്ത മഴയിലും കാറ്റിലും കൊടുങ്ങല്ലൂര്‍ താലൂക്കിലെ 110 വീടുകള്‍ തകര്‍ന്നു. 

ഇതില്‍ 89 വീടുകള്‍ ഭാഗികമായും 21 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തലപ്പിള്ളി താലൂക്കില്‍ 96 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

ചാവക്കാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുന്നംകുളം നഗരസഭ പ്രദേശത്ത് രണ്ടു വീടുകള്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 

കുന്നംകുളം താലൂക്കില്‍ എരുമപ്പെട്ടി 2, പഴഞ്ഞി 2, ആലത്തൂര്‍ 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നാട്ടിക പഞ്ചായത്തില്‍ നാലും എങ്ങണ്ടിയൂരില്‍ ഒന്നും വലപ്പാട് 12ഉം വീടുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.