നിങ്ങള്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകനാണോ?; എങ്കില്‍ സൂക്ഷിക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകരുടെ പഠനം

Friday 24 January 2020 4:53 pm IST

ലണ്ടന്‍: കടുത്ത ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളി കാണുന്നതിനിടെ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത ഏറെയെന്ന് പഠനം.  ഓക്‌സ്‌ഫോഡ് ഗവേഷകര്‍ 2014 ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീല്‍ ജര്‍മനിയോട് 7-1ന് തോല്‍ക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകരില്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. അവരില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉയര്‍ന്ന നിലയിലായിരുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വഴിയുള്ള ഹാര്‍ട്ട് അറ്റാക്കിന് വഴിവക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.. ഇതില്‍ തന്നെ ഗവേഷകര്‍ പുരുഷന്‍മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന ശാരീരികമാനസിക സമ്മര്‍ദ്ദത്തിന്റെ തോതില്‍ പഠനം നടത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് പുരുഷന്‍മാര്‍ക്കാണ് തങ്ങളുടെ ടീമുമായി കൂടുതല്‍ ഹൃദയബന്ധമെന്നാണ്.

ഗവേഷകനായ ഡോക്റ്റര്‍ മാര്‍ത്താ ന്യൂസണ്‍ പറയുന്നത് ആരാധകര്‍ അവരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി നര്‍മ്മം, ആലിംഗനം തുടങ്ങിയ മാര്‍ഗങ്ങള്‍ കളിക്കിടെ ഉപയോഗിക്കുന്നുവെന്നാണ്. സ്‌റ്റേഡിയത്തിലെ ലൈറ്റുകള്‍ മങ്ങിപ്പിക്കണമെന്നും ഗെയിമുകള്‍ക്ക് ശേഷം ശാന്തമായ സംഗീതം പ്ലേ ചെയ്യണമെന്നും അദ്ദേഹം അധികൃതരോട് നിര്‍ദേശിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.