മുൻ ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് പി.ടി.ഉമ്മർ കോയ അന്തരിച്ചു

Tuesday 14 January 2020 11:22 am IST

കോഴിക്കോട്: മുൻ ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് പി.ടി.ഉമ്മർ കോയ (69) അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടിന് പന്നിയങ്ങര വി.കെ.കൃഷ്ണ മേനോൻ റോഡിലെ നജു റിവേജ് വസതിയിലായിരുന്നു അന്ത്യം. 

മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 9.00 മണിക്ക് പന്നിയങ്ങര ജുമാ മസ്ജിദിൽ. കബറടക്കം കണ്ണംപറമ്പിൽ നടക്കും. ഭാര്യ: നജ്മ കോയ. മക്കൾ: നസിയ നോന, നാദിയ നോന, നൈജൽ റഹ്മാൻ (ഷാർജ). മരുമക്കൾ: മിഷാൽ റസാഖ്, ജസീം (ഷാർജ), ഫാബിദ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.