നരേന്ദ്ര മോദി ചുമക്കുന്നത് യുപിഎ സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് രഘുറാം രാജന്‍

Friday 6 December 2019 9:56 pm IST

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്‍ യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ അനന്തര ഫലമാണെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. മന്‍മോഹന്‍ സിങ്ങില്‍ നിന്നും 2014 ആദ്യ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ് ചുമലിലേക്ക് വന്ന് വീണത്.  ഇന്ത്യ ഇപ്പോള്‍ അഭിമുഖികരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍ ഇതു തന്നെയാണെന്നും  രഘുറാം രാജന്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച നിരവധി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് പ്രധാനമന്ത്രി മോദി തലയിലേറ്റിയതത്. സ്ഥലം ഏറ്റെടുക്കല്‍, കല്‍ക്കരി, ഗ്യാസ് എന്നിവയുടെ ലഭ്യത കുറവ്, സര്‍ക്കാര്‍ ക്ലിയറന്‍സുകള്‍ ലഭിക്കുന്നത് വൈകല്‍ എന്നിവയാണ് പദ്ധതികള്‍ക്ക് തടസ്സമായി. ഇതു മാറ്റാന്‍ മോദി സര്‍ക്കാര്‍ വളരെയധികം പ്രതിസന്ധികളാണ് അഭിമുഖീകരിച്ചത്. ഇന്ത്യ ടുഡെയില്‍ എഴുതിയ ലേഖനത്തിലാണ്  രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഊര്‍ജ്ജ ഉത്പാദനവും, വിതരണവും നടത്താന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വന്നു. പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ മുന്നിട്ടിറങ്ങി. ഇതും വലിയ ഭാരമാണ് സര്‍ക്കാരിന്റെ ചുമലിലേക്ക് എടുത്തുവെച്ചത്. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയാത്ത പ്രതിസന്ധി മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ദുരിതമായി തലയിലേറി. പുതിയ ടെക്നോളജിയ്ക്കും, വിത്തിനും, ഭൂമിക്കും പണം നല്‍കേണ്ടതിന് പകരം കടം എഴുത്തിത്തള്ളി സഹായിച്ച സര്‍ക്കാരുകളുടെ പാപഫലവും നരേന്ദ്രമോദി സര്‍ക്കാരിന് അനുഭവിക്കേണ്ടി വന്നുവെന്നും രഘുറാം രാജന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.