ഹാസ്യത്തില്‍ നിന്ന് ഹൊററിലേക്ക്; ജോസ് തോമസിന്റെ ഇഷ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Sunday 19 January 2020 5:56 pm IST

മായാമോഹിനി, ശൃംഗാര വേലന്‍, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സാദരം തുടങ്ങിയ ഹാസ്യ പ്രധാന ചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ ജോസ് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഹൊറര്‍ ചിത്രമാണ് ഇഷ.

ഇതുവരെ കണ്ട ഹൊറര്‍ ചിത്രങ്ങളുടെ പതിവു ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയവും അവതരണവുമായി എത്തുന്ന ജോസ് തോമസ് ചിത്രത്തിലെ നായകന്റെയും മറ്റു താരങ്ങളുടെയും പേരുകള്‍ വെളിപ്പെടുത്താതെ 'ഇഷ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 

ഇഷയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം  സുകുമാര്‍ എം.ഡി നിര്‍വ്വഹിക്കുന്നു. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശന എന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര, അഖില എന്നിവരാണ് ഗായകര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ജൊഹാന്‍ ജോസ്, എഡിറ്റര്‍-വി. സാജന്‍, പ്രൊജക്ട് ഡിസൈനര്‍-സിന്ധു ജോസ്, ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍-പൂജ കിഷോര്‍. ഫെബ്രുവരി പതിനാലിന് 'ഇഷ' പ്രദര്‍ശനത്തിനെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.