ഇന്ധനവിലയിലെ ഇടിവ് തുടരുന്നു; പത്തുദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലകള്‍ കുത്തനെ താഴോട്ട്

Friday 24 January 2020 1:38 pm IST

ന്യൂദല്‍ഹി:ഇന്ധന വില വീണ്ടും താഴുന്നു. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസല്‍വില 25 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.43 രൂപയായി. ഡീസലിന് 67.61 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോളിന് 77.31 രൂപയും ഡീസലിന് 71.43 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 77.04 രൂപയും ഡീസലിന് 69.97 രൂപയുമാണ്.

കൊച്ചിയില്‍ പെട്രോളിന് 76.31 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 76.56 രൂപയായിരുന്നു. 0.25 പൈസയുടെ കുറവാണ് ഇന്ന് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ പത്തു ദിവസത്തിനിടെ രണ്ട് രൂപയാണ് ലിറ്ററിന് കുറഞ്ഞത്. ജനുവരിമാസം രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി കുറയുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ  കുറയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.