'അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്നത് മകന്റ പ്രായം പോലുമില്ലാത്ത ഒരുവന്‍'; ബിഗ് ബോസില്‍ ഡോ. രജിത് കുമാറിനു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനമെന്ന പരാതിയുമായി ആലപ്പി അഷറഫ്‌

Thursday 13 February 2020 4:23 pm IST

ഏഷ്യാനെറ്റിലെ പ്രമുഖ റിയാലിറ്റി പരിപാടിയായ ബിഗ് ബോസില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്നും ഇതിനു വേണ്ട നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സംവിധായകനും നടനുമായ ആലപ്പി അഷറഫ്. ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ഡോ.രജിത് കുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ടിക് ടോക് താരവും ബിഗ് ബോസ് രണ്ടാം സീസനില്‍ മത്സരാര്‍ത്ഥിയുമായ ഫുക്രുവിന്റെ പ്രമോ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആലപ്പി അഷ്‌റഫ് പരാതിയുമായി രംഗത്തെത്തിയത്.

ബിഗ് ബോസ് ഷോയില്‍ നിരന്തരമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആലപ്പി അഷ്‌റഫ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഒന്നിലേറെ പേര്‍ ഒരാളെ മാത്രം ശാരീരികമായും മാനസികമായും ആക്രമിക്കുന്നെന്നാണ് പരാതി. ഇതിനെതിരെ നടപടിയുണ്ടാകണമെന്നും അദേഹം കത്തില്‍ വ്യക്തമാക്കുന്നു.

ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് ബിഗ് ബോസ് 2ല്‍ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സര്‍, ഇത്തരം പരിപാടികള്‍ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്കാന്‍ മാത്രമേ ഉതകൂ, ആയതിനാല്‍ കമ്മീഷന്‍ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കള്‍ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് അദേഹം കത്ത് അവസാനിപ്പിക്കുന്നു.

 

ആലപ്പി അഷ്‌റഫ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.