ലണ്ടനും പാരീസുമാക്കലല്ല; തലസ്ഥാന നഗരത്തെ മികച്ചതും സുരക്ഷിതവുമായ പ്രദേശമാക്കുകയാണ് വേണ്ടത്; കേജ്‌രിവാളിന് മറുപടി നല്‍കി ഗൗതം ഗംഭീര്‍

Monday 20 January 2020 10:42 pm IST

ന്യൂദല്‍ഹി: തങ്ങള്‍ വിചാരിച്ചാല്‍ ലണ്ടനും പാരീസിനും തുല്യമായി ദല്‍ഹിയെ മാറ്റാന്‍ ആംആദ്മി പാര്‍ട്ടിക്കാകുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനക്ക് മറുപടി നല്‍കി ഗൗതം ഗംഭീര്‍. തലസ്ഥാന നഗരത്തെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ പ്രദേശമാക്കലാണ് ആവശ്യമെന്നും അല്ലാതെ ലണ്ടനും പാരീസുമാക്കലല്ലെന്നും ദല്‍ഹി എംപി കൂടിയായ ഗൗതം ഗംഭീര്‍ പറഞ്ഞു.

കേജ്‌രിവാള്‍ നിരവധി വാഗ്ദാനം നടത്തിയിട്ട് ഒന്നുപോലും നടന്നിട്ടില്ല. സ്‌ക്കൂള്‍, സര്‍വ്വകലാശാല, ശുദ്ധജലം, ബസ്സുകള്‍ എന്നീ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കായെന്നും ഗംഭീര്‍ വിമര്‍ശിച്ചു. ദല്‍ഹിയെ ലണ്ടനും പാരീസുമാക്കാമെന്നത് നടക്കാത്ത കാര്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.