അഭയാര്‍ത്ഥികള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു; പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണയുമായി ജര്‍മ്മനിയിലെ ഇന്ത്യക്കാര്‍

Tuesday 21 January 2020 12:14 pm IST

ഫ്രാങ്ക്ഫര്‍ട്ട് : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ജര്‍മ്മനിയിലെ ഇന്ത്യക്കാര്‍. പുതിയതായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ സമ്മേളിച്ച് ഇവര്‍ പ്രകടനവും നടത്തി. ഇന്‍ഡോ- ജര്‍മ്മന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് സി എ എ അനുകൂല പ്രകടനം നടത്തിയത്.

അതിശക്തമായ തണുപ്പിനെ അവഗണിച്ചുകൊണ്ടാണ് ജര്‍മ്മന്‍ നിവാസികളായ ഭാരതീയര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തുകൂടിയത്. സിഎഎയെ പിന്തുണയ്ക്കുന്നതായും, കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും ഇന്‍ഡോ- ജര്‍മ്മന്‍ കമ്യൂണിറ്റി അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തെ ഇന്ത്യന്‍ സഹോദരങ്ങളെ തുറന്ന മനസ്സോടെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുകയാണെന്നും അവര്‍ അറിയിച്ചു. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തില്‍ നന്ദി അറിയിക്കുകയാണ്. 


പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ തുടങ്ങിയ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫാസ്റ്റ് ട്രാക്ക് വഴി വേഗത്തില്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ നിയമം. പീഡനം ഏറ്റുവാങ്ങി മാതൃരാജ്യം ഉപേക്ഷിച്ച് ഇന്ത്യയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ക്ക് സഹായമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. വളരെയധികം അഭയാര്‍ത്ഥികള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനമെന്നും ഇന്‍ഡോ- ജര്‍മ്മന്‍ കമ്യൂണിറ്റി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.