പാതിരാത്രി കൂകിവിളിച്ച് താമസക്കാരെ വിളിച്ചുണര്‍ത്തി; ശല്ല്യം സഹിക്കാനാവാതെ റിസോര്‍ട്ടില്‍ നിന്നും പുറത്താക്കി; ടൗണിലൂടെ അലഞ്ഞു നടന്നു; ഷെയ്ന്‍ നിഗത്തിനെതിരെ മാങ്കുളം നിവാസികള്‍

Saturday 30 November 2019 2:01 pm IST

 

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെയുള്ള ആരോപണങ്ങള്‍ ശരിവച്ച് മാങ്കുളം നിവാസികള്‍. പാതിരാത്രി കൂകിവിളിച്ച് താമസക്കാരെ വിളിച്ചുണര്‍ത്തിയതിനു റിസോര്‍ട്ടില്‍ നിന്നും ഷെയ്നിനെ പുറത്താക്കിയിട്ടുണ്ടെന്നും  ടൗണിലൂടെ അലഞ്ഞു നടക്കുന്ന താരത്തെ ജീവനക്കാരാണ് പലപ്പോഴും നിര്‍ബന്ധിച്ച് ലൊക്കേഷനിലെത്തിക്കുന്നതെന്നും മാങ്കുളം നിവാസികള്‍ വെളിപ്പെടുത്തി.

കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇടുക്കി മാങ്കുളത്തെ ഒരു റിസോര്‍ട്ടിലായിരുന്നു ഷെയ്‌നിനു താമസം ഒരുക്കിയിരുന്നത്. ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയിന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്ന് തന്നെ ഷെയിനെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ച് ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റ് താമസക്കാര്‍ക്ക് ശല്ല്യമായതോടെയാണ്  റിസോര്‍ട്ട് ജീവനക്കാര്‍  നടനെ പുറത്താക്കിയത്.

ഷെയ്‌നിന്റെ കൂടെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു.ഇവരായിരുന്നു ഏറ്റവും പ്രശ്‌നമുണ്ടാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന ഷെയ്‌നിനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ച് വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ പലതവണ കണ്ടിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.