പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു; കൊന്നത് കാമുകനും അമ്മയും ചേര്‍ന്ന്; രാജ്യത്തെ നടുക്കിയ സംഭവം ത്രിപുരയില്‍

Sunday 8 December 2019 10:30 am IST

അഗര്‍ത്തല: രാജ്യത്തെ നടക്കുന്ന അടുത്ത കൂട്ടബലാത്സംഗവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യുന്നത് ത്രിപുരയില്‍ നിന്ന്. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് പതിനേഴുകാരിയെ ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊന്നത്. പെണ്‍കുട്ടിയുടെ കാമുകനും കാമുകന്റെ അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ചുട്ടുകൊന്നത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ സമീപവാസികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് കാമുകനേയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ- അജോയ് രുദ്രപാല്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാളോടൊപ്പം പോയി. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ആ ദിവസങ്ങളത്രയും അയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷെ 17,000 രൂപ നല്‍കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. തുടര്‍ന്ന് പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. 

മകളെ തിരികെ തരണമെങ്കില്‍ 50,000 രൂപ അജോയ് ആവശ്യപ്പെട്ടെങ്കിലും 17,000 രൂപ മാത്രമേ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുള്ളൂ. ഇതേ തുടര്‍ന്ന് അജോയ് വൈരാഗ്യത്തിലായിരുന്നു. പക്ഷെ ഇതറിഞ്ഞ് അജോയിയുടെ വീട്ടിലെത്തിയപ്പോഴാണ് തീപൊള്ളലേറ്റ മകളെ ആശുപത്രിയിലെത്തിച്ച വിവരമറിഞ്ഞത്. അവിടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മകളെ കണ്ടപ്പോള്‍ അവള്‍ തന്നെയാണ് അജോയയിയും കൂട്ടുകാരും ബലാത്സംഗം ചെയ്ത വിവരം തന്നോട് പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പോലീസ് വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ലെന്നും അമ്മ ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.