അഴിമതിക്കെതിരെ മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കാളിയായി യോഗിയും; അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കി

Thursday 20 June 2019 7:42 pm IST

ലക്‌നൗ: അഴിമതിക്കെതിരെ ആദയനികുതി വകുപ്പില്‍ മോദിയുടെ സര്‍ജിക്കല്‍  സ്‌ട്രൈക്ക് തുടരുന്നതിനിടെ അതേപാതയില്‍ യോഗിസര്‍ക്കാരും. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി .അഴിമതി, കൈക്കൂലി, അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .

ഇതിനായി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന , മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ യോഗി ആദിത്യനാഥ് അതാത് മേല്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു . ഉദ്യോഗസ്ഥ തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് യോഗി ഈ നിര്‍ദേശം നല്‍കിയത് .

മാത്രമല്ല നിലവില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വന്ന കോടതി ഉത്തരവുകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി . ഓരോ ഓഫീസുകളിലെയും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി ഇ- ഓഫീസ് സിസ്റ്റം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് .

കേന്ദ്രസര്‍ക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു.അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കേസുകളില്‍ കുടുങ്ങിയവരും  ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പെട്ടവരും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ജോലി പോയത്.

ജനറല്‍ ഫിനാന്‍ഷ്യല്‍ നിയമത്തില്‍ 56-ാം റൂള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.