സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍; നടപടിയെടുക്കണമെന്ന് ഡിആര്‍ഐ

Friday 15 November 2019 1:05 pm IST

 

തിരുവനന്തപുരം: 720 കിലോ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക്ലിസ്റ്റുകള്‍ പോലീസ് പിടിച്ചെടുത്തു. വിശദമായ അന്വേഷണത്തിനു ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതിയുമായി ഡി ആര്‍ ഐ. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചത്.

 

വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. 720 കിലോ സ്വര്‍ണ്ണം വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവര്‍ തിരുവനന്തപുരം വിമാനത്താവളംവഴി കടത്തിത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയത്. വിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരള സര്‍വ്വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയെന്ന് ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് പറയുന്നത്. ജൂണ്‍ 14നാണ് ഡി ആര്‍ ഐ തിരുമലയിലെ വിഷ്ണു സോമസുന്ദരത്തിന്റെ  വീട് റെയ്ഡ് ചെയ്യുന്നത്. കൂടാതെ സീലോടു കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക് ലിസ്റ്റുകളും കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.