നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ഒരു കോടി രൂപയുടെ വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Thursday 12 December 2019 4:48 pm IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രുപക്കുമേല്‍ വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റുചെയ്തു.

ദുബായില്‍ നിന്നും തരി രൂപത്തില്‍ ആക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്നേ കാല്‍ കിലോ സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വിശദവിവരങ്ങള്‍ക്കായി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസവും സമാനമായ അളവില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു.

ഇതേ തുടര്‍ന്ന പിടിയിലായ മലപ്പുറം, കോഴിക്കോട് സ്വദേശികളുമായി ഇന്ന് പിടിയിലായവര്‍ക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിരന്തരമായ സ്വര്‍ണ കടത്തിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തിപെടുത്തിരുന്നു. അതേസമയം അനധികൃതമായി കടത്താന്‍ ശ്രമിച്ച ഡോളറുമായി തിരുവനന്തപുരം സ്വദേശിയെ വിമാനത്താവളത്തില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.