ലച്ചു 'ഉപ്പു മുളകും' ഉപേക്ഷിച്ചോ; ഒര്‍ജിനല്‍ വിവാഹം ഉടനേയോ; ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്ന് ചിത്രങ്ങളും വീഡിയോയും

Friday 17 January 2020 7:19 pm IST

മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന 'ഉപ്പും മുളകും' പരമ്പരയിലെ ലച്ചുവിനു (ജൂഹി റുസ്തഗി) പിന്നാലെയുള്ള ഗോസിപ്പുകള്‍ തീരുന്നില്ല. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം കാണിച്ചത് പ്രേക്ഷകരില്‍ നിരവധി സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ലക്ഷങ്ങള്‍ ചിലവാക്കി ജീവിതത്തെ വെല്ലുന്ന രീതിലായിരുന്നു ലച്ചുവിന്റെ വിവാഹ രംഗം ചിത്രീകരിച്ചത്. എന്നാല്‍, തന്റെ വിവാഹത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തിപെട്ടത്തോടെ താരം തന്നെ ഫേസ്ബുക്ക് ലൈവിലൂടെ സത്യാവസ്ഥ വെളുപ്പെടുത്തി. തനിക്ക് കല്യാണമാക്കുമ്പോള്‍ എല്ലാവരേയും അറിയിക്കുമെന്നും ജൂഹി റുസ്തഗി വ്യക്തമാക്കി.

എന്നാല്‍, വീണ്ടും ലച്ചുവിനെ ചുറ്റപ്പറ്റി സോഷ്യല്‍മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഉപ്പു മുളകും സീരിയലില്‍ നിന്ന് ലച്ചു ഒഴിവായി എന്നാണ് ഒരു സംസാരം. മറ്റൊന്ന് ലച്ചുവിന്റെ ഒര്‍ജിനല്‍ വിവാഹം ഉടനുണ്ടാകുമെന്നാണ്. ഈ റിപ്പോര്‍ട്ടിനു ശക്തിപകരുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

 

ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയുടെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജവേളയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇപ്പോത്തെ ചര്‍ച്ചക്ക് കാരണം. സുഹൃത്തുക്കളും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. 'ഉപ്പും മുളകും' പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അമിത് ചക്കാലക്കല്‍, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഗത, വെട്ടുകളി പ്രകാശ്, പൗളി വത്സന്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഡോക്ടറും മോഡലുമായ രോവിന്‍ ജോര്‍ജുമൊത്താണ് ജൂഹി റുസ്തഗി ചടങ്ങില്‍ എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്.ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ജൂഹി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനു വന്‍ സ്വീകാര്യത്തെയും ആശംസകളും ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.