ജാതിയുടേയോ, നിറത്തിന്റേയോ പേരില്‍ ആരേയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ഇന്ത്യയ്ക്കില്ല; ലോകത്തിന് സഹിഷ്ണുത പഠിപ്പിച്ച മതത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഗവര്‍ണര്‍

Sunday 26 January 2020 10:07 am IST

തിരുവനന്തപുരം: അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യ. ജാതിയുടേയോ, നിറത്തിന്റേയോ, സ്ംസ്‌കാരിക നിലവാരത്തിന്റേയോ പേരില്‍ ആരേയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ഇന്ത്യയ്ക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിന് സഹിഷ്ണുത പഠിപ്പിച്ച മതത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം നടത്തിയത്. ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം സംസ്ഥാന ഭരണമികവിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. ലോക കേരള സഭയിലൂടെ നിക്ഷേപ സാധ്യതകളും കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. 

സുസ്ഥിര വികസനത്തിനും നവീന ആശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്. പ്ലാസ്റ്റിക് നിരോധന നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും കേരളം അവശ്യ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.