ഗവര്‍ണറോടുള്ള സമീപനം മയപ്പെടുത്തി സര്‍ക്കാര്‍

Sunday 19 January 2020 8:52 am IST

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിടാനാകാതെ ഒടുവില്‍ സ്പീക്കറെന്ന തുറുപ്പ് ചീട്ടിനെ ഇറക്കിയും ഏറ്റുമുട്ടല്‍ സമീപനം മയപ്പെടുത്തിയും സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം വരെ ഗവര്‍ണറെ നേരിട്ട് ആക്രമിച്ച സര്‍ക്കാര്‍  പന്തികേട് മണത്തതോടെ പിന്നോട്ട് പോകുകയായിരുന്നു.

സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ഭരണഘടനയനുസരിച്ചാണെന്നും വിശദീകരണം തേടിയാല്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും നിയമമന്ത്രി എ.കെ. ബാലന്‍. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദവിയുടെ വലുപ്പം തിരിച്ചറിയാതെ ആരിഫ് മുഹമ്മദ് ഖാന്‍  പ്രസ്താവന നടത്തുന്നുവെന്ന സിപിഎം മുഖപത്രത്തിലെ വിമര്‍ശനത്തിനു പിന്നാലെയാണ് നിയമമന്ത്രിയുടെ മയപ്പെടുത്തിയുള്ള പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. ഇക്കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും പരാജയപ്പെട്ടതോടെ ഗവര്‍ണര്‍ക്കെതിരെ ഏക തുറുപ്പ് ചീട്ടായ സ്പീക്കറെ മുഖ്യമന്ത്രി ഇറക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയുമായി ഗവര്‍ണര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വര്‍ധിച്ചുവന്നതോടെയാണ് പിന്നോട്ട് പോകാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.