സര്‍ക്കാര്‍ സഹായിക്കുന്നില്ല; വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തും; പ്രതിസന്ധികള്‍ തുടരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി

Wednesday 23 October 2019 1:38 pm IST

തിരുവനന്തപുരം: സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ വിദ്യാര്‍ഥികള്‍ക്കയുള്ള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കണ്‍സഷണുകള്‍ പൂര്‍ണമായുമായും നിര്‍ത്തലാക്കുമെന്ന നിലപാടിലുറച്ച് കെ.എസ്.ആര്‍.ടി.സി.

നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ കൂടുതലുള്ള  ദൂരത്തിലും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നുണ്ടെന്നും അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നുവെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സൗജന്യയാത്രയുടെ ബാധ്യത ഏറ്റെടുത്തില്ലെങ്ങില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കണമെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2015 ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇത് വലിയതോതില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ മാനേജ്‌മെന്റ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.  സര്‍ക്കാറിന്റെ നയത്തിനെതിരെ എ.ബി.വി.പി പ്രതിക്ഷേധം ശക്തിയാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.