ഗ്രാന്‍ഡ് ഹൈപ്പറിന്റെ കുവൈറ്റിലെ പതിനെട്ടാമത് ശാഖ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Thursday 8 August 2019 8:18 pm IST

കുവൈറ്റ് സിറ്റി : റീറ്റെയ്ല്‍ ഗ്രൂപ്പ് ആയ റീജന്‍സി ഗ്രൂപ്പിന്റെ കീഴിലുള്ള അറുപതാമത് ശാഖ ഷെയ്ഖ് ദാവൂദ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് രാജ്യത്തിന് സമര്‍പ്പിച്ചു. ആദ്യ വില്‍പ്പന ഷെയ്ഖ് ദാവൂദ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് ഗ്രാന്റ് ഹൈപ്പര്‍ ആന്‍ഡ് റീജന്‍സി ഗ്രൂപ്പ് ദുബായ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് നല്‍കി നിര്‍വഹിച്ചു.

ഗ്രാന്റ് ഹൈപ്പര്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ 18-മത് ഷോറൂം കൂടിയാണിത്. സൂപ്പര്‍മാര്‍കറ്റ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ക്ക് പുറമെ വിപുലമായ ഇന്ത്യന്‍-ചൈനീസ് രുചിഭേദങ്ങളോടെയുള്ള ഫുഡ് കോര്‍ട്ടും അണിയിച്ചൊരുക്കിയിട്ടുണ്ട്.

ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജിങ് ഡയറക്ടര്‍ അന്‍വര്‍ അമീന്‍, റീജന്‍സി ഗ്രൂപ്പ് ഡയരക്ടര്‍ അബൂബക്കര്‍ മുഹമ്മദ്,  റീജിയണല്‍ ഡയറക്ടര്‍ അയൂബ്ബ് കേച്ചേരി, സി ഇ ഓ മൊഹമ്മദ് സുനീര്‍, സിഓഓ റാഹില്‍ ബാസ്സിം, ജനറല്‍ മാനേജര്‍ തെഹാസീര്‍ അലി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്മാനേജര്‍ സനിന്‍ വാസിം, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.