സിആര്‍പിഎഫ് പോസ്റ്റിനുനേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് ഗുരുതര പരിക്ക്; പുല്‍വാമയിലെ ഏറ്റുമുട്ടല്‍ തുടരുന്നു; രാജ്യം കനത്ത സുരക്ഷയില്‍

Saturday 25 January 2020 12:20 pm IST

ശ്രീനഗര്‍: റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ശ്രീനഗറില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് പോസ്റ്റിനു നേരെ ഭീകരരുടെ ആക്രമണം. അജ്ഞാത സംഘം സിആര്‍പിഎഫ് പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു.

ശ്രീനഗര്‍ നൂര്‍ബാഗ് മേഖലയിലെ സിആര്‍പിഎഫിന്റെ ജി/161 ബറ്റാലിയനു നേരെയാണ് ആക്രമണം ഉണ്ടായത്. ജവാനെ അടുത്തുള്ള ശൗര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കാലുകള്‍ക്കും വലതു കണ്ണിനും ഗുരുതരമായി പരിക്കേറ്റിടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുല്‍വാമയിലെ അവന്തിപ്പുരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരെ നേരിടുന്നതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഗേറ്റ് കനത്ത സുരക്ഷ ഉറപ്പാക്കാനായി കുടുതല്‍ അര്‍ധസൈക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണി വരെ മെട്രോ പരിസരത്തും മറ്റ് പ്രത്യേക മേഖലകളിലും വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. രഹസ്യ വിഭാഗം നല്‍ക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അതിര്‍ത്തിയിലും രുക്ഷ ശക്തിപെടുത്തിയിത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.