ജിഎസ്ടി നിരക്ക് കുത്തനെ കുറച്ച് വാഹന വിപണിയെ ചലിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; എതിര്‍പ്പുമായി കേരളം, വരുമാനം കുറയുമെന്ന് വാദം

Tuesday 17 September 2019 5:04 pm IST

മുംബൈ : പ്രതിസന്ധിയില്‍ ആയ വാഹന വിപണിയെ രക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അപ്പാടെ എതിര്‍ത്ത് കേരളം. വാഹന വിപണിയില്‍ കുറച്ചു നാളുകളായി മന്ദാവസ്ഥയില്‍ ആണ്. ഇതിനെ തുടര്‍ന്ന് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുത്തനെ കുറച്ച് വിപണിയെ ചൂടുപിടിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കാണ് കേരളം ഇത്തരത്തില്‍ എതിര് നില്‍ക്കുന്നത്.

നിലവിലെ നികുതി നിരക്ക് 10 ശതമാനം കുറച്ച് 18 ശതമാനം ആക്കാനാണ് കേന്ദ്രം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇത്തരത്തില്‍ കുറവ് വരുത്തുന്നത്  നികുതി വരുമാനം ഇടിയുമെന്നാണ് കേരളത്തിന്റെ വാദം.  ഇതിനു മുമ്പ് വാഹനങ്ങളുടെ കാലാവധി നീട്ടിയും, പഴയ വാഹനങ്ങള്‍ പൊളിത്തുന്നതിനുള്ള നടപടികള്‍ ലളിതം ആക്കിയും പിതിയ വാഹന രജിസ്‌ട്രേഷനുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും കേന്ദ്രം വാഹന വിപണിയിലെ മാന്ദ്യത്തിന് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലവത്തായില്ല.

ഇതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാനത്തിനായി ജിഎസ്ടി ഫിറ്റ്‌മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ വിദഗ്ധ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം നികുതി കുറയ്ക്കാമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ മാസം 20ന് ഗോവയില്‍ ചേരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് ഉള്‍പ്പടെയുള്ള എല്ലാ സാധനങ്ങള്‍ക്കും ഈ നികുതി ഇനത്തില്‍ കുറവ് രേഖപ്പെടുത്തുന്നതാണ്. 

വാഹന വിപണിയില്‍ മാന്ദ്യം വന്നതിനെ തുടര്‍ന്ന് 2009, 2014 സാമ്പത്തിക വര്‍ഷത്തിലും വാഹന നികുതി കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജിഎസ്ടി കുറയ്ക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനുള്ള നികുതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് കേരളം കേന്ദ്രത്തിനോട് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

്അടുത്തു തന്നെ ചേരാനിരിക്കുന്ന ജിഎസ്ടി യോഗത്തില്‍ വാഹനങ്ങളുടെ നികുതി ആറ് മാസത്തേയ്ക്ക് എങ്കിലും കുറയ്ക്കാനാണ് തീരുമാനമെടുത്തുക. അതേസമയം നിരക്ക് ഒരു തവണ കുറച്ചശേഷം പിന്നീട് ഉയര്‍ത്തുക ശ്രമകരമാകുമെന്നും വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

1200 സിസി വരെ എഞ്ചിന്‍ കപ്പാസിറ്റിയും നാലു മീറ്ററില്‍ താഴെ നീളവുമുള്ള ചെറുകാറുകള്‍ക്ക് ഒരു ശതമാനം സെസ് അടക്കം 29 ശതമാനവും ചെറു 1500 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയും നാലു മീറ്ററില്‍ താഴെ നീളവുവുമുള്ള ചെറു ഡീസല്‍ കാറുകള്‍ക്ക് 31 ശതമാനവും ചെറു പാസഞ്ചര്‍ വെഹിക്കിള്‍സിന് 45 ശതമാനവും വലിയ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 48 ശതമാനവും എസ്യുവികള്‍ക്ക് 50 ശതമാനവും ആണ് നിലവിലെ നിരക്ക്. 

ഇത് പത്തു ശതമാനമായി കുറച്ചാല്‍ ഓണ്‍റോഡ് വിലയില്‍ കാര്യമായി കുറവ് വരും. ഇതനുസരിച്ച് റോഡ് ടാക്‌സ് ഇന്‍ഷുറന്‍സ് എന്നിവയിലെല്ലാം കുറവു വരും. അതേസമയം വാഹന വിപണി മാന്ദ്യത്തില്‍ ആയതോടെ ബ്രസീല്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും നികുതി കുറച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.