ഗുരു

Sunday 27 October 2019 1:50 am IST

ഒരു കുരുന്നു പൈതലിന്‍ നാവില്‍

അക്ഷരദീപം കൊളുത്തുന്ന

വെള്ളി നക്ഷത്രമായ് തെളിയുന്നു ഗുരു.

അറിവിന്റെ പവിത്രമാം തീര്‍ത്ഥം

തേടും കുരുന്നു പൈതലിന്‍ നാവില്‍

അക്ഷരമാകും ഗംഗാതീര്‍ത്ഥമായ്

നിറയുന്നു ഗുരു.

സ്നേഹത്തിന്‍ പൂക്കള്‍ തേടും

പിഞ്ചു പൈതലിന്‍ മനസ്സില്‍

നിറവസന്തമായ് വന്നെത്തി

മലര്‍വനിക തീര്‍ക്കും

സ്നേഹദൂതനായ് ഗുരു.

അക്ഷരമാല കോര്‍ക്കും കുരുന്നിന്

മാര്‍ഗദീപമാകുന്ന മാലാഖയാകുന്നു ഗുരു.

തിന്മതന്‍ കൂരിരുട്ടിലേയ്ക്ക്

വഴിതെറ്റി കാലിടറി നീങ്ങും പൈതലിന്

നേര്‍വഴികാട്ടാന്‍ സ്വര്‍ണ്ണ ദീപമായ്

തെളിയുന്നു ഗുരു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.