ഗുരു നാനാക്ക് 550ാമത് ജന്മവാര്‍ഷികം ന്യൂജേഴ്‌സിയില്‍ ആഘോഷിച്ചു

Tuesday 3 December 2019 5:44 pm IST

                           

ജേഴ്‌സി സിറ്റി (ന്യൂജേഴ്‌സി): ഗുരു നാനാക്ക് 550ാമത് ജന്മവാര്‍ഷികം നവംബര്‍ 23 ന് ന്യൂജേഴ്‌സി പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് സെന്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂവായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഒരേ വേദിയില്‍ തന്നെ ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍മര്‍ഫി, സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗുര്‍ബീര്‍ ഗ്രെവാള്‍, ഹൊബൊക്കന്‍ സിറ്റി മേയര്‍ റവി ബല്ല എന്നിവര്‍ സിഖ് രീതിയില്‍ തലപ്പാവ് ധരിച്ച്  പ്രത്യക്ഷപ്പെട്ടത് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കൗതുകമായി. സിഖ് കമ്മ്യൂണിറ്റി ന്യൂജേഴ്‌സി സംസ്ഥാനത്തിന് നല്‍കിയ വിലയേറിയ സംഭാവനകളെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രത്യേകം പ്രശംസിച്ചു.

 വര്‍ണ, വര്‍ഗ,മത ഭേദമില്ലാതെ എല്ലാവരേയും ഒരേപോലെ ബഹുമാനിക്കാനും ആദരിക്കാനുമാണ് സിഖ് മതം പഠിപ്പിക്കുന്നത്, അത് ഇന്നും പ്രസക്തമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.പരിപാടിയില്‍ യുഎസ്സിലെ ആദ്യ ഇന്ത്യന്‍ സിഖ് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ഗുര്‍ബീര്‍ സിംഗ് ഹൂസ്റ്റണില്‍ ജീവത്യാഗം ചെയ്ത ഡെപ്യൂട്ടി സന്ദീപ് ഡലിവാലിന്റെ സേവനങ്ങളെ അനുസ്മരിച്ചു. ഗുരുനാനാക്കിനെ പഠിപ്പിക്കുക, സിഖ് ധര്‍മ്മം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലെറ്റ്‌സ് ഷെയര്‍ എ മീല്‍, സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഗ്ലോബല്‍, ദന്‍ ഗുരുനാനാക്ക് ജത ആന്റ് സേവ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഗുരു നാനാക്ക് ജയന്തി സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.