കൊടും ഭീകരന്‍ ഹഫീസ് സയിദ് അറസ്റ്റില്‍; പിടികൂടിയത് ലാഹോറില്‍ നിന്നുള്ള യാത്രാമധ്യേ

Wednesday 17 July 2019 1:04 pm IST

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ഭീകരസംഘടന ജമാഅത്ത് ഉദ് ദവയുടെ സ്ഥാപകനുമായ ഹഫീസ് സയിദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നു ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രമധ്യേയാണ് കൊടുംഭീകരനെ പാക് പൊലീസ് അറസ്റ്റ് ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമേല്‍ കടുത്ത സമ്മര്‍ദമാണ് ഇന്ത്യ ചെലുത്തിയിരുന്നത്. മുംബൈ ആക്രമണം ഹഫീസ് ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ എല്ലാം ഇന്ത്യ പാക്കിസ്ഥാനു കൈമാറിയെങ്കിലും പാക്കിസ്ഥാന്‍ സയിദിനു സംരക്ഷണം ഒരുക്കുകയായിരുന്നു. പാക്കിസ്ഥാനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കു ഫണ്ടിങ് നല്‍കുന്നതിന്റെ പേരില്‍ സയിദിനെ അറസ്റ്റ് ചെയ്യണമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സും ഇമ്രാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഹഫീസിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഉദ് ദവ, ഫലഹ് ഇ. ഇന്‍സാനിയത്ത് എന്നീ സംഘടനകളുടെ പേരിലുള്ള സമ്പത്തുകള്‍ കണ്ടുകെട്ടണമെന്നായിരുന്നു ആശ്യം.  പുറത്തുവന്ന രഹസ്യരേഖകള്‍ അനുസരിച്ച് ചാരിറ്റബില്‍ ട്രസ്റ്റുകളുടെ പേരില്‍ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകായായിരുന്നു. സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും ാകിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. ഹഫീസിന്റെ സംഘടനകള്‍ക്ക് നല്‍കിയ മുന്‍കൂര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.