ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രന്‍; ചില രാജ്യങ്ങളുടെ പതാക ചന്ദ്രനില്‍; ഇസ്ലാമിക രാജ്യങ്ങളെ ട്രോളി ഹര്‍ഭജന്‍ സിങ്

Tuesday 23 July 2019 11:14 am IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്ര നേട്ടം ചന്ദ്രയാന്‍ രണ്ടിന്റെ പൂര്‍ണ വിജയ വിക്ഷേപണത്തിനു ശേഷം പല പ്രമുഖരും നമ്മുടെ ശാസ്ത്ര ലോകത്തിന് അഭിനന്ദനവും അഭിമാനവും അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രതികരണം. ട്വിറ്ററില്‍ കൂടിയാണ് ഹര്‍ഭജന്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണ വിജയം സംബന്ധിച്ച അഭിപ്രായം പങ്കുവച്ചത്. ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്, എന്നാല്‍ മറ്റു ചില രാജ്യങ്ങളുടെ പതാക ചന്ദ്രനിലുണ്ടെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഇസ്മാമിക രാജ്യങ്ങളുടെ പതാകകളും ചന്ദ്രനില്‍ ഉപഗ്രഹങ്ങള്‍ അയച്ച ഇന്ത്യ ഉള്‍പ്പെട രാജ്യങ്ങളുടെ പതാകകളും ഹര്‍ഭജന്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. 

പാക്കിസ്ഥാന്‍ കൂടാതെ, അള്‍ജീരിയ, തുര്‍ക്കി, മാലദ്വീവ്‌സ്, മൗറിഷ്യസ്, ടുണീഷ്യ, ലിബിയ, മലേഷ്യ, അസര്‍ബെയ്ജാന്‍ എന്നി രാജ്യങ്ങളുടെ പതാകകളാണ് ആദ്യനിരയില്‍. ഇന്ത്യ, യുഎസ്എ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പതാകകള്‍ താഴത്തെ നിരയിലുമുണ്ട്. ചന്ദ്രയാന്റെ വിജയത്തിനു പിന്നാലെയാണു ഇസ്ലാമിക രാജ്യങ്ങളെ കൂട്ടത്തോടെ ട്രോളി ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ ചന്ദ്രയാന്റെ വിജയത്തില്‍ അഹ്ലാദം പങ്കിട്ടു. ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണെന്നും ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികളിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിനന്ദനവും ചാന്ദ്രയാന്റെ ആദ്യഘട്ട വിജയവും ശാസ്ത്രജ്ഞര്‍ നിറഞ്ഞ കണ്ണുകളുമായാണ് ആഘോഷിച്ചത്. അഭിമാനത്തോടെ പരസ്പരം കെട്ടപ്പുണര്‍ന്നു. വിക്ഷേപണം കാണാനെത്തിയ പ്രമുഖരടക്കം എല്ലാവരും എണീറ്റു നിന്നു കൈയടിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.