പോലീസിനെ വെല്ലുവിളിച്ച് സഞ്ജീവ് ഭട്ടിനെ കാണാന്‍ പ്രകടനമായെത്തി; ഹാര്‍ദിക് പട്ടേലിനെയും അനുയായികളെയും കസ്റ്റഡിയില്‍ എടുത്തു

Wednesday 14 August 2019 8:31 pm IST

പാലന്‍പൂര്‍: പാലന്‍പൂര്‍ ജില്ലാ ജയിലില്‍ തടവുകാരനായി കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ വെല്ലുവിളിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെയും രണ്ട് എം.എല്‍.എമാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസിന്റെ നിര്‍ദേശം അനുസരിക്കാതെ പ്രകടനമായി ജയിലിലേക്ക് എത്തിയതിനാണ് കസ്റ്റഡിയില്‍ എടുത്തത്. സഞ്ജീവ് ഭട്ടിനെ ഭാര്യ ശ്വേത ഭട്ടിനോടൊപ്പമായിരുന്നു ഇവര്‍ പ്രകടനമായി  എത്തിയത്.

പാലന്‍പൂര്‍ എം.എല്‍.എ മഹേഷ് പട്ടേലിനെയും പട്ടാന്‍ എം.എല്‍.എ കിരിത് പട്ടേലിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജയിലിലെ ക്രമസമാധാനം തകരുമെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

 ഇന്ന് പാലന്‍പൂര്‍ ജയിലിലേക്ക് താനും സഞ്ജീവ് ഭട്ടിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് സഞ്ജീവ് ഭട്ടിനെ രാഖി അണിയിക്കാന്‍ എത്തുമെന്ന് ശ്വേത ഭട്ട് അറിയിച്ചിരുന്നു.  തുടര്‍ന്ന്  ശ്വേത ഭട്ടിന് ഭര്‍ത്താവിനെ കാണാന്‍ അനുവാദം കൊടുത്തു. എന്നാല്‍, തങ്ങളെയും കടത്തിവിടണമെന്ന് ഇവര്‍ വെല്ലുവിളിച്ചതോടെ  എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.