'സദ്ദാമിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടി, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാല്‍ കേരളത്തില്‍ നാളെ സിപിഎമ്മിന്റെ വക ഹര്‍ത്താല്‍ ഉണ്ടാകാന്‍ സാധ്യത'

Monday 5 August 2019 3:44 pm IST

ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതുകൊണ്ട് സിപിഎമ്മിന്റെ വക നാളെ ഹര്‍ത്താലുണ്ടാകുമോയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സദ്ദാമിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് ചോദിച്ചുപോയതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ വോട്ട് തിരിച്ചുപിടിക്കാന്‍ പറ്റുമോ എന്ന് നോക്കുമായിരിക്കും. അപ്പോള്‍ പിന്നെ കയ്യിലുള്ള ബാക്കി കൂടി പോയിക്കിട്ടും. നേതാക്കള്‍ ഭയങ്കര ബുദ്ധിമാന്‍മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ കുറിച്ചു.

ജമ്മു കശ്മീര്‍ ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലാണ് രാജ്യസഭയില്‍ ബിജെപി അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍ നിയമനിര്‍മ്മാണ സഭയുളള കേന്ദ്രഭരണപ്രദേശമായി മാറ്റുമെന്നതാണ് നിര്‍ദേശം. ലഡാക്കിന് കേന്ദ്രഭരണപ്രദേശം എന്ന പദവി നല്‍കുമെങ്കിലും നിയമനിര്‍മ്മാണ സഭ ഉണ്ടായിരിക്കില്ല.

370-ാം വകുപ്പ് റദ്ദാക്കി കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. മുന്നൂറ്റി എഴുപതാം അനുച്ഛേദം അനുസരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിജ്ഞാപനം. 370ാം അനിച്ഛേദം മൂന്നാം വകുപ്പു പ്രകാരമുള്ള അധികാരം അനുസരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം. അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.