ഈ മണ്ഡലകാലത്തില്‍ ഭക്തര്‍ക്ക് പറന്നിറങ്ങി മലചവിട്ടാം; അരമണിക്കൂര്‍ കൊണ്ട് നെടുമ്പാശേരി-നിലക്കല്‍ യാത്ര സാധ്യമാക്കാന്‍ ശബരി സര്‍വീസ്

Wednesday 9 October 2019 5:30 pm IST

കൊച്ചി: ഈ മണ്ഡലകാലം മുതല്‍ ശബരിമലയിലക്കുളള യാത്ര ഹെലിക്കോപ്റ്ററിലും. ശബരി സര്‍വീസ് എന്ന കമ്പനിയാണ് തീര്‍ത്ഥാടകര്‍ക്കായി ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 17 മുതലാണ് സര്‍വീസ് ആരംഭിക്കുക. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നവരെ ശബരിമലയില്‍ എത്തിക്കുന്നതാണ് ഈ സര്‍വീസ്.

നെടുമ്പാശേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കാലടിയിലുള്ള  ഹെലിപ്പാഡില്‍ നിന്നാണ് യാത്ര ക്രമീകരണങ്ങള്‍ നടത്തിരിക്കുന്നത്. കാലടിയില്‍ നിന്ന് നിലയ്ക്കലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. ഏകദേശം അരമണിക്കൂര്‍ കൊണ്ട് കാലടി-നിലക്കല്‍ യാത്ര പൂര്‍ത്തിയാക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസത്തെ അദ്യ സര്‍വീസ് ആരംഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്. ഇത്തരത്തില്‍ ദൈനംദിനം 12 സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ശബരിമല നെയ്യഭിഷേകം ഉള്‍പ്പടെ ദര്‍ശനത്തിനു വേണ്ട മറ്റു സഹായങ്ങളും കമ്പനി ചെയ്തു നല്‍കും. ഒരാള്‍ക്ക് 29,500 രൂപയാണ് ടിക്കറ്റ് (അപ് ആന്‍ഡ് ഡൗണ്‍) നിരക്ക്.

മറ്റ് സേവനങ്ങള്‍

കാലാടിയില്‍ നിന്ന് രാവിലെ 8.35 ന് ആരംഭിച്ച് രാവിലെ 9:10 ഓടെ നിലക്കലില്‍ എത്തും

 രാവിലെ 9:15 നീലക്കലില്‍ നിന്ന് - രാവിലെ 9:50 ന് കാലടിയില്‍

  • രാവിലെ 10:10 കാലടിയില്‍ നിന്ന് - രാവിലെ 10:45 ന് നീലക്കലില്‍
  • രാവിലെ 10:50 നിലക്കലില്‍ നിന്ന് - 11:25 രാവിലെ കാലടിയില്‍
  • രാവിലെ 11:45 മുതല്‍ കാലടിയില്‍ നിന്ന് - 12:20 ന് നീലക്കലില്‍
  • 12:25ന് നിലക്കലില്‍ നിന്ന് - 1 മണിക്ക് കാലടിയില്‍
  • കാലടിയില്‍ നിന്ന് 2 മണി - 2:35 ഉച്ചക്ക് നിലക്കലില്‍
  • 2:40ന് നിലക്കലില്‍ നിന്ന് - 3:15 ന് കാലടിയില്‍
  • 3:35ന് കാലടിയില്‍ നിന്ന് - 4:10ന് നീലക്കലില്‍
  • 4:15ന് നിലക്കലില്‍ നിന്ന് - 4:50 വൈകുന്നേരം കാലടിയില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.