സി.കെ. അബ്ദുള്‍ റഹീം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്; ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ്, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലേക്കും ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

Saturday 21 September 2019 3:50 pm IST

ന്യൂദല്‍ഹി : കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സി.കെ. അബ്ദുള്‍ റഹീമിനെ നിയമിച്ചു. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജസ്റ്റിസായി നിയമിതരായതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് സി കെ അബ്ദുള്‍ റഹീം. 

കേരളത്തിനു പുറമേ മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലേക്കും ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനീത് കോത്താരിയെയാണ് നിയമിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹില്‍രമാനി നല്‍കിയ രാജി രാഷ്ട്രപതി സ്വീകരിച്ചതോടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസായി വിനീത് കോത്താരിയുടെ നിയമനം. 

ജസ്റ്റിസ് എം. റഫീഖ്- രാജസ്ഥാന്‍ ഹൈക്കോടതി, ജസ്റ്റിസ് ഡി.സി. ചൗധരി- ഹിമാചല്‍ പ്രദേശ്  ഹൈക്കോടതി, ജസ്റ്റിസ് രാജീവ് ശര്‍മ്മ- പഞ്ചാബ് , ഹരിയാന ഹൈക്കോടതി എന്നിങ്ങനെയാണ് മറ്റ് നിയമനങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.