സ്ത്രീധനം ആവശ്യപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജിയും കുടുംബവും മരുമകളെ മര്‍ദ്ദിച്ചതായി പരാതി; മര്‍ദ്ദനം കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Saturday 21 September 2019 1:38 pm IST

ഹൈദരബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് ഹൈക്കോടതി മുന്‍ ജഡ്ജിയും കുടുംബവും മരുമകളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ഹൈദരബാദ് ഹൈക്കോടതി മുന്‍ ജഡ്ജി നൂട്ടി രാമമോഹന റാവുവും കുടുംബവുമാണ് മരുമകളെ ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയത്. ഇവരുടെ കൊച്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചയിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 20ന് രാത്രി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. റാവുവിന്റെ മകന്‍ ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും അതിനുശേഷം അവരെ മര്‍ദ്ദിച്ച് സോഫയില്‍ ഇടുന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുവരും തമ്മിലുള്ള വഴക്ക് മുറുകിയതോടെ റാവുവും ഭാര്യയും എത്തുകയും മൂവരും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുകയുമാണ്.  

ഇതിനിടെ അമ്മയെ രക്ഷിക്കുന്നതിനായി കൊച്ചു കുട്ടികള്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. 

റാവു, ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മി, മകന്‍ നൂട്ടി വസിഷ്ഠ എന്നിവര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഗാര്‍ഹിക പീഡനമെന്നും സിന്ധുവിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇത് ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമ കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ താന്‍ ഉറങ്ങുന്നത് കണ്ടതോടെയാണ് ഭര്‍ത്താവ് മര്‍ദ്ദനം തുടങ്ങിയതെന്ന് സിന്ധു പറയുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ താന്‍ സഹായത്തിനായി ഒച്ചവച്ചു. ഇതോടെയാണ് റിട്ട.ജഡ്ജിയും ഭാര്യയും മകനെ സഹായിക്കാന്‍ എത്തിയതെന്നും സിന്ധു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.