ഹിജാബ് ധരിച്ച് ഹിന്ദുചടങ്ങില്‍ പങ്കെടുത്തു; ബിജെപി നേതാവ് ഇസ്രത്ത് ജഹാന് മുസ്ലീം മതമൗലികവാദികളുടെ വധഭീഷണി; പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ വീട് ഒഴിപ്പിച്ചു

Thursday 18 July 2019 7:04 pm IST

കൊല്‍ക്കത്ത:  ഹിജാബ് (ശിരോവസ്ത്രം) ധരിച്ച് ഹിന്ദു ആഘോഷത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഇസ്രത്ത് ജഹാന് മുസ്ലിം മതമൗലികവാദികളുടെ വധഭീഷണി. മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് പരാതി നല്‍കിയ ഇവരെ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍  ഹര്‍ജി നല്‍കിയ മുസ്ലിം വനിതകളില്‍ ഒരാളാണ് ഇവര്‍.

വ്യാഴാഴ്ച ഹൗറയിലെ  എസി മാര്‍ക്കറ്റില്‍ ഹനുമാന്‍ ചാലിസ( കീര്‍ത്തനാലാപനം) യില്‍ പങ്കെടുത്തതാണ് ഭീഷണിക്ക് കാരണം. ഇതറിഞ്ഞ് സ്വന്തം മതത്തില്‍പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങി. ഹനുമാന്‍ ചാലിസയില്‍ ഹിജാബ് ധരിച്ച് പങ്കെടുത്തത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ഭീഷണി. 

ഇതെ തുടര്‍ന്ന ഇസ്രത്ത് ഹൗറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുസ്ലിം സമുദായത്തെ അവഹേളിച്ചുവെന്നാണ് മതമൗലികവാദികളുടെ വാദം. ഉടന്‍ വാടക വീഴ് ഒഴിയണമെന്നും അല്ലെങ്കില്‍ ബലമായി പിടിച്ച് പുറത്താക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. കൊല്ലുമെന്ന് പറഞ്ഞെന്നും ഇസ്രത്ത് പരാതിയില്‍ പറഞ്ഞു.  ഞാനും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഏതു സമയത്തും എന്തും സംഭവിക്കാം.  അതിനാല്‍ പോലീസ് സംരക്ഷണം വേണം, പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും ഹൗറ എസിപി പ്രതീക്ഷ ഝര്‍ക്കാരിയ പറഞ്ഞു.

ഇസ്രത്തിനെ 2014ല്‍, ഭര്‍ത്താവ് ദുബായിയില്‍ നിന്ന് ഫോണില്‍ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലിയതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.