ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വന്‍ വിദേശ നിക്ഷേപം ഒഴുകുന്നു; കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു; നവംബറിലെ ആദ്യ ആഴ്ചയില്‍ വിപണിയിലെത്തിയത് 12,000 കോടി രൂപ

Monday 11 November 2019 10:30 am IST
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളെ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇക്വിറ്റികളിലേക്ക് നിക്ഷേപമായി 6,433.8 കോടി രൂപ എത്തി. ഡെബിറ്റ് വിഭാഗത്തില്‍ 5,673.87 കോടി രൂപയും എത്തി. ഈ മാസം ഒന്ന് മുതല്‍ ഒന്‍പത് വരെയുളള കണക്കുകളനുസരിച്ചാണിത്. മൊത്തത്തില്‍ നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയില്‍ എത്തിയത് 12,107.67 കോടി രൂപയാണ്.

ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് മേഖലയ്ക്കായും നിക്ഷേപ വര്‍ധനവിനായും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നുണ്ടെന്നും ഇതിന്റെ ഫലമായി വിദേശ നിക്ഷേപം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്. ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വന്‍ വിദേശനിക്ഷേപമാണ് ഒഴുകുന്നത്. നവംബറിലെ ആദ്യ ആഴ്ചയില്‍ തന്നെ 12,000 കോടി രൂപയുടെ നിക്ഷേപം മൂലധന വിപണിയിലേക്ക് എത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളെ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇക്വിറ്റികളിലേക്ക് നിക്ഷേപമായി 6,433.8 കോടി രൂപ എത്തി. ഡെബിറ്റ് വിഭാഗത്തില്‍ 5,673.87 കോടി രൂപയും എത്തി. ഈ മാസം ഒന്ന് മുതല്‍ ഒന്‍പത് വരെയുളള കണക്കുകളനുസരിച്ചാണിത്. മൊത്തത്തില്‍ നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയില്‍ എത്തിയത് 12,107.67 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിദേശ നിക്ഷേപത്തിലുണ്ടായ വന്‍ ഇടിവിന് ശേഷമുളള വന്‍ തിരിച്ചുവരവാണിത്.

ഒക്ടോബറില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ നിന്ന് ആകെ 16,464.6 കോടി രൂപയായിരുന്നു എത്തിയത്. സപ്തംബറില്‍ ഇത് വെറും 6,557.8 കോടിയായിരുന്നു. ആദ്യ ആഴ്ച വിദേശ നിക്ഷേപത്തിലുണ്ടായ ഈ വന്‍ കുതിച്ചുകയറ്റം ശുഭസൂചനയായിട്ടാണ് മൂലധന വിപണി കാണുന്നത്. ഈ മുന്നേറ്റം നവംബര്‍ മുഴുവനും ലഭിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.