'ഒരു രാജ്യം, ഒരു ഭാഷ; മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം'; ഭാരതത്തെ ഏകീകരിക്കാന്‍ കഴിയുന്ന ഭാഷയാണ് ഹിന്ദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്ക് ഭാരതത്തെ ഏകീകരിക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സെപ്റ്റംബര്‍ 14 ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷായുടെ ട്വീറ്റില്‍ ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ദിവസത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.
ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണ് നമ്മുടേത്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്തെ മുന്നില്‍ ഇന്ത്യയുടെയും സ്വത്വത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ന്, ഒരു ഭാഷയ്ക്ക് രാജ്യത്തെ ഏകീകരിക്കാന്‍ കഴിയുമെങ്കില്‍, അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയാണെന്ന് അമിത് ഷാ പറഞ്ഞു.
ദേവനാഗ്രി ലിപിയില്‍ എഴുതിയ ഹിന്ദി രാജ്യത്തെ പട്ടികപെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദിയെ കൂടതെ ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി ഉപയേഗിക്കുന്നു. എന്നാല്‍ ദേശീയ ഭാഷ എന്നോരു വികാരം ജനങ്ങള്‍ക്കിടയിലില്ല. ഹിന്ദി ദേശീയ ഭാഷയായിരിക്കണമെന്ന് അമിത് ഷായുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്. ഹിന്ദി വ്യപകമായി ഉപയോഗിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്‍മരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഭാരതത്തിന്റെ ഉരുക്കമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഭാഗം കൂടിയാണതെന്നും അമിത് ഷാ വ്യക്താമാക്കി.
ഇന്ത്യയിലുടനീളമുള്ള എല്ലാ സ്കൂളുകളിലും ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് നിബന്ധന ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ജൂണില്‍ പുതിയ കരട് ദേശീയ വിദ്യാഭ്യാസ നയം 2019 പുറത്തിറക്കിരുന്നു. കരടിന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു, പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ എന്നിവ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. ഈ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ ലക്ഷ്യമാണ് നല്‍കുന്നതെന്നായിരുന്നു അവരുടെ ആരോപണം. ഈ നിര്‍ദ്ദേശത്തിനെതിരെ കര്‍ണാടകയും പ്രതിക്ഷേദമുയര്ത്തി.