പൗരത്വ നിയമത്തെ അനുകൂലിച്ച് യോഗം; സിഎഎയെ പിന്തുണച്ച് സംസാരിച്ചു; ഏലൂരില്‍ ഹിന്ദു ഐക്യവേദി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു

Wednesday 22 January 2020 9:09 pm IST

കൊച്ചി: ഏലൂര്‍ പാതാളത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് യോഗം സംഘടിപ്പിച്ച ഹിന്ദു ഐക്യവേദി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. 

സിഎഎയെ അനുകൂലിച്ച് സംസാരിച്ച കളമശ്ശേരി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് എം.എം. ഉല്ലാസ് കുമാറുള്‍പ്പടെ നാല് പേര്‍ ഏലൂര്‍ പോലീസ് സ്‌റ്റേഷനിലാണ്. മറ്റുള്ള 27 പേരെ ചേരാനെല്ലൂര്‍ സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.

നേരത്തെ മലപ്പുറത്തും, കുറ്റ്യാടിയിലും ബിജെപി വിശദീകരണ യോഗം നടന്ന സമയത്ത് കടകളടച്ച് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ഉണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.