കത്തികാട്ടി ഭീഷണിപ്പെടുത്തി ഹിന്ദു സ്ത്രീയെ ഇസ്ലാമിലേക്ക് മതം മാറ്റി; ബംഗ്ലാദേശിലെ മുസ്ലീം വിഘടനവാദികളുടെ കാടത്തം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ (വീഡിയോ)

Wednesday 29 January 2020 5:45 pm IST

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ യഥാര്‍ഥ ചിത്രം വെളിച്ചത്ത്. 

ബംഗ്ലാദേശിലെ സില്‍ഹത്തില്‍ ഹിന്ദു സ്ത്രീയെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ തറയില്‍ ഇരിക്കുന്ന സ്ത്രീയുടെ ഇരു കൈകളും കൂട്ടിക്കെട്ടിയിട്ടുണ്ട്. സത്രീയുടെ പിറകിലായി കസേരയില്‍ ഇരിക്കുന്നയാള്‍ ഇവര്‍ അനങ്ങാതിരിക്കാന്‍ കൈ കൊണ്ട് ബലമായി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

മറ്റൊരാള്‍, സ്ത്രീയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇസ്ലാമിന്റെ വചനങ്ങളും മറ്റും ചൊല്ലിച്ച് ഇവരെ മതംമാറ്റുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവരുടെ സംസാരവും മറ്റും ബംഗാളി ഭാഷയിലാണ്. പറുത ധരിച്ച മറ്റു സ്ത്രീകളെയും ദൃശ്യങ്ങളില്‍ കാണാം.

ഇവരുടെ തന്നെ മറ്റൊരു വീഡിയോയില്‍ ഹിന്ദുവില്‍ നിന്ന് മുസ്ലീമായി മാറിയെന്ന് പറയാന്‍ ഇവരെ നിര്‍ബന്ധിക്കുന്നുണ്ട്. ഇതിനായി അള്ളാഹുവിന്റെ പേരില്‍ സത്യം ചെയ്യണമെന്നും പറയുന്നുണ്ട്. ഇവര്‍ക്ക് പുതിയ പേര് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ചുറ്റുമുള്ളവരില്‍ ആരോ ഫാത്തിമ എന്ന് നിര്‍ദ്ദേശിക്കുന്നതും കേള്‍ക്കാം. ഹിന്ദു സ്ത്രീയുടെ എതിര്‍പ്പ് കാണുമ്പോള്‍ ചുറ്റുമുള്ളവര്‍ അവരുടെ നിസഹായ അവസ്ഥ കണ്ട് ചിരിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമായി കേള്‍ക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.