അവിടെ ഹിന്ദുക്കള്‍ ശത്രുക്കളെപ്പോലെ

Friday 3 January 2020 5:12 am IST
"ഡാ. സച്ചി. ജി. ദസ്തിദര്‍"

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്.  പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുറവിളികൂട്ടുന്നവരും തെരുവിലിറങ്ങുന്നവരും കേള്‍ക്കാതെ പോകരുത് ഡോ. സച്ചി.ജി. ദസ്തിദറിന്റെ വാക്കുകള്‍. ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമുള്ള ഹിന്ദു വംശജര്‍ക്ക് അവിടെ എന്തു സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് പാര്‍ട്ടീഷ്യന്‍ ഡോക്യുമെന്റേഷന്‍ പ്രൊജക്ടിന്റെ ചെയര്‍മാനായ ഡോ. സച്ചിയുടെ വെളിപ്പെടുത്തല്‍ സ്വജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ്.  

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ ശത്രുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. അവിടങ്ങളില്‍ ഹിന്ദു വംശജരുടെ വസതികള്‍ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഏറ്റെടുക്കുന്നു. ആരും അപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്. പ്രാദേശികവാദവും നവ കോളനിവത്കരണവും വംശീയാധിക്ഷേപവും ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല. പാക്കിസ്ഥാനില്‍ 25 ശതമാനമായിരുന്ന മുസ്ലിം ഇതര വിഭാഗത്തിന്റെ ജനസംഖ്യ ഇപ്പോള്‍ കേവലം രണ്ട് ശതമാനമാണ്. ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമല്ല. 30 ശതമാനം എന്നത് ഇപ്പോള്‍ ഇവിടെ എട്ട് ശതമാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് അഭയം തേടി പോയത്. ഇന്ത്യയില്‍ അവര്‍ക്ക് അഭയം കിട്ടുക എന്നത് അവരുടെ അവകാശമാണ്. അല്ലാതെ ദയയല്ല. 

1946ലെ നൊഖാലി കലാപത്തിലും 1971 ല്‍ പാക്കിസ്ഥാനില്‍ നടന്ന കൂട്ടക്കൊലയിലും ഇരകളാക്കപ്പെട്ടത് ഹിന്ദുക്കളാണ്. ലക്ഷക്കണക്കിന് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. അവര്‍ അവരുടെ ജീവിതം ത്യജിച്ചത് ഇന്ത്യക്കുവേണ്ടിയാണ്. 1950 ഏപ്രില്‍ എട്ടിന് പാസാക്കിയ നെഹ്‌റു-ലിഖായത്ത് ഉടമ്പടി പ്രകാരം പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളോട് ധാര്‍മികമായി  പെരുമാറിയിട്ടുണ്ടെന്ന എല്ലാ അവകാശവാദങ്ങളേയും ആ ജനത നിഷേധിക്കും. 

ഇസ്ലാമിക ഭരണകൂടം വീടുകളും വയലുകളും ആരാധനാലയങ്ങളും അങ്ങനെ എല്ലാം കണ്ടുകെട്ടുമ്പോള്‍ ഹിന്ദു-ബുദ്ധ-സിഖ്-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ എവിടെയാണ് പോകേണ്ടത്. ഇന്ത്യയിലെ അവസരവാദികളായ രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും മതേതരത്വത്തിന്റെ പേരില്‍ ട്രെയിനുകള്‍ കത്തിക്കുകയാണ് ചെയ്യുന്നത്. അവരില്‍ പലരും ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുള്ളവരുമാണ്. അഭയാര്‍ത്ഥികളെ അവരുടെ മാതൃരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളല്ല അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതില്‍ പശ്ചിമ ബംഗാള്‍ ഭരണകൂടമാണ് കൂടുതല്‍ വഞ്ചനാപരമായ നിലപാടുകള്‍ എടുത്തിട്ടുള്ളത്. 

1941 മുതല്‍ 2001 വരെയുള്ള സെന്‍സസ് പ്രകാരം 49 ദശലക്ഷത്തോളം ഹിന്ദുക്കളെബംഗ്ലാദേശ്-പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കാണാതായിട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും വിദ്യാസമ്പന്നരായവരും എല്ലാം ഇക്കാര്യങ്ങള്‍ തമസ്‌കരിക്കുന്നു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.