ചരിത്രം കുറിച്ച് ഐശ്വര്യ

Tuesday 13 August 2019 10:27 pm IST

 

ന്യൂദല്‍ഹി: മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബെംഗളൂരുകാരിയായ ഐശ്വര്യ പിസ്സായ് സ്വന്തമാക്കി. ഹങ്കറിയില്‍ നടന്ന എഫ്‌ഐഎം ലോകകപ്പില്‍ ജേതാവായതോടെയാണ് ഐശ്വര്യ ചരിത്രമെഴുതിയത്.

എഫ്‌ഐഎം ലോകകപ്പിന്റെ ഭാഗമായി നാല് ചാമ്പ്യന്‍ഷിപ്പുകളാണ് അരങ്ങേറിയത്. ദുബായിയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ഐശ്വര്യ ഒന്നാം സ്ഥാനം നേടി. 

പോര്‍ച്ചുഗലില്‍ നടന്ന രണ്ടാം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും സ്‌പെയില്‍ നടന്ന മൂന്നാം ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനവും ഹങ്കറിയിലെ നാലാം മത്സരത്തില്‍ നാലാം സ്ഥാനവും നേടി. ഈ നാലു ചാമ്പ്യഷിപ്പുകളിലുമായി 65 പോയിന്റ് നേിയാണ് ഐശ്വരി ചാമ്പ്യനായത്.

പോര്‍ച്ചുഗലിന്റെ റിത വിയേറക്കാണ് അറുപത്തിയൊന്ന് പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.