ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചയും മോശം പെരുമാറ്റവും; ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു

Thursday 7 November 2019 11:20 am IST

ന്യൂദല്‍ഹി: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചയും മോശം പെരുമാറ്റവും നടത്തിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

1969ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് നിയമത്തിലെ എട്ടാം വകുപ്പിന് കീഴിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 21നാണ് കണ്ണന്‍ രാജിവച്ചത്. 2012ലെ കേരള ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരത്തെ അനുകൂല നിലപാടെടുത്തിരുന്ന കണ്ണന്‍ ഗോപിനാഥ് രാജിക്ക് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.