പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കന്‍ പ്രസിഡന്റ് പൊതുവേദി പങ്കിടുന്നതില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ്; 'ഹൗഡി മോദി' വെറും ഷോ ഓഫെന്ന് മനു സിങ്‌വി; പ്രതിഷേധവുമായി പ്രവാസി ഇന്ത്യക്കാര്‍

Tuesday 17 September 2019 4:43 pm IST

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ വന്‍ സ്വീകരണം ഒരുക്കുന്നതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മോദിക്ക് 22ന് അവിടുത്തെ ഇന്ത്യാക്കാര്‍ ചേര്‍ന്ന് ഹൗഡി മോദി എന്ന പേരില്‍ സ്വീകരണ റാലി സംഘടിപ്പിച്ചിട്ടുണ്ട്. റാലിക്ക് സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രചാരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്ന് അറിയിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാവ് മനു സിങ്‌വി പരിഹാസവുമായി രംഗത്ത് എത്തിയത്. 

പ്രകടനം നടത്തുവര്‍ എല്ലാം ഷോ ഓഫുകള്‍ ആണെന്നായിരുന്നു മനു സിങ്‌വി പ്രസ്താവന നടത്തിയത്. ബ്രിട്ടീഷ് ഗായകന്‍ എല്‍ട്ടണ്‍ ജോണിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ട്വീറ്ററിലൂടെയാണ് സിങ്‌വി ഇക്കാര്യം അറിയിച്ചത്. അതേസമയം യുഎസില്‍ ഇന്ത്യന്‍ വംശജര്‍ വളരെ അധികമാണ്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് റാലിയില്‍ ട്രംപ് പങ്കെടുക്കുന്നതെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാജീവ് ശുക്‌ളയും പറഞ്ഞു. 

എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഹൂസ്റ്റണിലെ എന്‍ജിആര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകളുടെ വന്‍ തിരക്കാണ് ഇപ്പോഴേ. അമ്പതിനായിരത്തോളം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 8000 പേര്‍ രജിസ്‌ട്രേഷനായി ഇനിയും കാത്തിരിക്കുകയാണ്. പരിപാടിയില്‍ രണ്ടുപേരും പ്രധാനമന്ത്രിമാരും പങ്കെടുത്താല്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന റാലി എന്ന പ്രത്യേകതയും ഹൗഡി മോദിക്ക് ലഭിക്കും. ജി-20 ഉച്ചകോടികള്‍ക്ക് ശേഷം മോദിയും ട്രംപും പങ്കെടുക്കുന്നത് ഹൗഡി മോദിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.