'വെടിവെച്ചതില്‍ എന്താണ് തെറ്റ്; പ്രതികള്‍ രക്ഷപ്പെട്ടാല്‍ നാണക്കേടായേനെ'; തെലുങ്കാന പോലീസിന് പിന്തുണയുമായി കര്‍ണാടക പോലീസ്

Sunday 8 December 2019 7:00 pm IST

 

ബെംഗളൂരു: ഹൈദരാബാദ് പോലീസിനെ പിന്തുണച്ച് ബെംഗളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു. യുവതിയെ ബലാത്സംഗംചെയ്ത് കൊന്നകേസിലെ പ്രതികള്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ അത് പോലീസിനു വലിയ സമ്മര്‍ദ്ദമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൊല നടത്തിയത് പുന:രാവിഷ്‌ക്കരിക്കുന്നത് പതിവുള്ളതാണ് അതിനിടയ്ക്ക് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് പോലീസിനെ കുഴപ്പത്തിലാക്കിയത്.അതിനാല്‍ വെടിവെച്ചാല്‍ എന്താണ് തെറ്റെന്നും അദേഹം ചോദിച്ചു.

പ്രതികള്‍ രക്ഷപ്പെടാന്‍ ആക്രമ സ്വഭാവം പുറത്തെടുത്താല്‍ പോലീസിനു വെടി വയ്ക്കുകയല്ലാതെ മുന്നില്‍  വേറെ വഴികളില്ലായെന്നും റാവു പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ ഹൈദരാബാദ് പോലീസ് എടുത്ത തീരുമാനം അവസരോചിതമാണ്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവെച്ചതെന്നും അല്ലാതെ പോലീസ് ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കുകയായിരുന്നില്ലെന്നും സീനിയര്‍ പൊലീസ് ഓഫീസര്‍ ഹേമന്ദ് നിംബാല്‍ക്കര്‍ നേരത്തേ പറഞ്ഞിരുന്നു.അന്വേഷണത്തിനിടെ പോലീസുകാരിലൊരാളുടെ തോക്ക് പ്രതികളിലൊരാള്‍ തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നായിരുന്നു പോലീസ് പറഞ്ഞത്. കേസിലെ നാലുപ്രതികളെയും വെടിവെച്ചുകൊന്ന നടപടിക്ക് നേതൃത്വം നല്‍കിയ സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ കര്‍ണ്ണാടകയിലെ ഹുബ്ബള്ളി സ്വദേശിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.