വിജയ് ആറ്റ്ലീ കൂട്ടുകെട്ടില്‍ കേരളത്തിന്റെ കറുത്ത മുത്തും; ആക്ഷന്‍ രംഗങ്ങളില്‍ വിജയ് സ്റ്റൈല്‍ മന്നനെന്ന് ഐ.എം വിജയന്‍

Thursday 8 August 2019 12:32 pm IST

 

വിജയ് നായകനാകുന്ന ആറ്റ്ലീയുടെ  പുതിയ ചിത്രത്തില്‍ നിര്‍ണായക വേഷവുമായി  കേരളത്തിന്റെ കറുത്ത മുത്ത് ഐഎം വിജയന്‍. 'ബിഗിള്‍' എന്നാണ് സിനിമയുടെ പേര്.  വിജയ് -അറ്റ്ലീ കൂട്ടുകെട്ടിലെ ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 'മെര്‍സല്‍' 200 കോടി ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. ബിഗിലിന് ഇതിലുമധികം നേട്ടം കൊയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആറ്റ്ലി ഒരുക്കുന്ന വിജയ് ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചപ്പോള്‍ വളരെ ആവേശമാണ് തോന്നിയത്. കൂടാതെ സിനിമയുടെ പശ്ചാത്തലം ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണെന്നറിഞ്ഞതോടു കൂടി ആവേശം ഇരട്ടിച്ചെന്നും അദ്ദേഹം പറയുന്നു.

താന്‍ കടുത്ത വിജയ് ആരാധകനാണെന്ന് കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം പറയുന്നു. വിജയുടെ മഹത്വം അദ്ദേഹത്തിന്റെ എളിമയാണ്, ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ എന്നു വിജയിയെ വിളിക്കാന്‍ തോന്നുമെന്ന് ഐ.എം വിജയന്‍ പറഞ്ഞു. 'സര്‍ക്കാര്‍' സിനിമയ്ക്ക് ശേഷമാണ് വിജയുടെ പുതിയ സിനിമ 'ബിഗില്‍' എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന സിനിമയില്‍  യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.