ഐസിസി ഏകദിന ബാറ്റിങ് റാങ്ക്: ഒന്നും രണ്ടും സ്ഥാനം ഇന്ത്യക്ക്

Monday 20 January 2020 3:56 pm IST

രാജ്‌കോട്ട്: ബാറ്റ്‌സ്മാന്‍മാരുടെ ഏകദിന റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനം ഇന്ത്യക്ക്. നായകന്‍ കിംങ് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയും. ഇവരോടൊപ്പം ശിഖര്‍ ധവാനും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 886 പോയിന്റാണ് ഉള്ളത്. രോഹിത് ശര്‍മയ്ക്ക് 868 പോയിന്റും ഉണ്ട്.  829 പോയിന്റുമായി പാകിസ്താന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ധവാന്‍ 15ാം സ്ഥാനത്തും 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കെ.എല്‍ രാഹുല്‍ 50ാം സ്ഥാനത്തുമാണ്. ഓസീസ് പരമ്പരയില്‍ നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ പട്ടികയില്‍ 27ാമതും ഓള്‍ റൗണ്ടര്‍മാരില്‍ 10ാം സ്ഥാനത്തും എത്തി. ഓസ്‌ട്രേലിയയുമായി നടന്ന ഏകദിനത്തില്‍ കാഴ്ച വച്ച മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിങ് നില മെച്ചപ്പെടുത്താന്‍ സാധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.