പ്രേക്ഷക പുരസ്‌കാരത്തിന് 18 വയസ്സ്, പ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന ഈ സംവിധാനം പല മേളകൾക്കും മാതൃകയായി

Monday 2 December 2019 3:12 pm IST

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌ക്കാരം പതിനെട്ടിന്റെ നിറവിൽ. 2002ല്‍ ടി വി ചന്ദ്രന്റെ ഡാനിക്ക് ലഭിച്ച അംഗീകാരത്തോടെ  ആരംഭിച്ച പ്രേക്ഷക പുരസ്‌കാരത്തിനാണ് ഇരുപത്തി നാലാമത്‌ മേളയിൽ പതിനെട്ടു വയസ്സ് പൂർത്തിയാകുന്നത്. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു പ്രേക്ഷകസമൂഹത്തിന്റെ വളര്‍ച്ചയ്ക്കുകൂടി സഹായകമാകുന്ന രീതിയിലാണ് ഈ പ്രേക്ഷക പുരസ്‌കാരം അക്കാദമി ഏർപ്പെടുത്തിയിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന ഈ സംവിധാനം ലോകത്തെ പല മേളകൾക്കും ഇതിനകം മാതൃകയായിട്ടുണ്ട്.

പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോ സംവിധാനവും 2007ല്‍ ഏര്‍പ്പെടുത്തി. ഐ.എഫ്.എഫ്.കെയെ മാതൃകയാക്കി പിന്നീട് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ സംവിധാനം ആരംഭിച്ചു.

ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ മത്സരവിഭാഗത്തിനും തുടക്കമിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സംഘാടനം വഴി ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ഏജന്‍സിയായ ഫിയാഫിന്റെ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റീവ് (സ്‌പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്‍ നേടിയെടുക്കാനും സാധിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.