അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നത്‌ പാക് അധീന കശ്മീരില്‍ നിന്നുള്ളവര്‍; ഇവരെ ഇസ്ലാമിക ഭീകരവാദവുമായി ഇന്ത്യ ചിത്രീകരിക്കുന്നെന്ന് ഇമ്രാന്‍ ഖാന്‍

Saturday 5 October 2019 5:02 pm IST

ഇസ്ലാമബാദ് : പാക് അധീന കശ്മീരില്‍ നിന്നുള്ളവര്‍ നിയന്ത്രണ േരഖ കടക്കരുതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരികളെ പാക് അധീന കശ്മീരില്‍ ഉള്ളവര്‍ കാണാന്‍ താത്പ്പര്യം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ അതിര്‍ത്തി കടക്കുന്നത് ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നു എന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പാക് പ്രധാനമന്ത്രി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കറുന്നത് പാക് അധീന കശ്മീരില്‍ നിന്നുള്ളവരാണെന്ന വാദവുമായി ഇമ്രാന്‍ ഖാന്‍ എത്തിയിരിക്കുന്നത്. കൂടാതെ ഇവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദവുമായി ഇന്ത്യ ചിത്രീകരിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നത് പാക് സൈന്യം പിന്തുണ നല്‍കുന്നതായി ഇന്ത്യ കഴിഞ്ഞ ദിവസം തെളിവുകള്‍ പുറത്തുവിട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.