മത്സര വിഭാഗത്തില്‍ മലയാളത്തിന്റെ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

Friday 29 November 2019 5:52 pm IST

തിരുവനന്തപുരം: മലയാള സിനിമകളായ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലിജോ ജോസ് പെല്ലിശ്ശേരിയാണ് ടൊറന്റോ ചലച്ചിത്രമേളയിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രീതി നേടിയ ജെല്ലിക്കെട്ടിന്റെ സംവിധായകന്‍.ആര്‍ കെ കൃഷാന്താണ് വൃത്താകൃതിയിലുള്ള ചതുരം ഒരുക്കിയിരിക്കുന്നത്.പത്ത് വ്യത്യസ്ത ഭാഷകളിലായുള്ള മത്സര ചിത്രങ്ങളില്‍ രണ്ട് ഹിന്ദി ചിത്രങ്ങളും ഉള്‍പ്പെടും .

ഫഹീം ഇര്‍ഷാദ് സംവിധാനം ചെയ്ത 'ആനി മാനി',റഹാത്ത് കാസ്മി സംവിധാനം ചെയ്ത 'ദി ക്വില്‍റ്റ്  എന്നിവയാണ് ഈ വിഭാഗത്തിലെ ഹിന്ദി ചിത്രങ്ങള്‍.ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ്  ഗോസൈന്‍ ഒരുക്കിയ 'ഓള്‍ ദിസ് വിക്ടറി', ബോറിസ് ലോജ്കൈന്റെ ആഫ്രിക്കന്‍ ചിത്രം കാമില,ബ്രെറ്റ് മൈക്കിള്‍ ഇന്നെസ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ ചിത്രം ഫിലാസ് ചൈല്‍ഡ് ,മൈക്കിള്‍ ഇദൊവിന്റെ റഷ്യന്‍ ചിത്രമായ ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്‌ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയര്‍ ഫ്രണ്ട് എന്നിവയും ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കും.

കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍  പ്രദര്‍ശിപ്പിച്ച  അവര്‍ മദേഴ്സ് എന്ന സ്പാനിഷ് ചിത്രവും മത്സര വിഭാഗത്തില്‍ ഉണ്ട്.സീസര്‍ ഡയസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഒരു ബാലെ നര്‍ത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയന്‍ ചിത്രം പാക്കരറ്റ്,ജോ ഒഡാഗിരി സംവിധാനം ജപ്പാനീസ് ചിത്രം ദേ സേ നത്തിംഗ് സ്റ്റേയ്സ് ദി സെയിം, ഹിലാല്‍ ബെയ്ദറോവ്  സംവിധാനം ഓസ്ട്രിയന്‍ ചിത്രം വെന്‍  ദി പെര്‍സിമ്മണ്‍സ് ഗ്രോ,ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രമായ  ദി പ്രൊജക്ഷനിസ്റ്റ് എന്നീ  ചിത്രങ്ങളും മത്സര ചിത്രങ്ങളായുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.