കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യദിനാഘോഷം

Wednesday 7 August 2019 1:34 pm IST

കുവൈത്ത് സിറ്റി : ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ഇന്ത്യന്‍ എമ്പസി കുവൈത്ത് വിപുലമായി ആഘോഷിക്കുന്നു. 2019 ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ ജീവാസാഗര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയഗാനം ആലപിക്കുകയും ദേശഭക്തിഗാനങ്ങള്‍ തുടങ്ങിയ പരിപാടികളും നടക്കും. 

കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ സമൂഹത്തെയും ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എംബസി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.