ലഡാക്കില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത് ധോണി; കേന്ദ്ര ഭരണ പ്രദേശമാക്കിയതിന് ശേഷം പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയാണ് ധോണി

Thursday 15 August 2019 2:20 pm IST

ശ്രീനഗര്‍ : ലഡാക്കില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എം.എസ്. ധോണി. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയാണ് ധോണി.

പതാക ഉയര്‍ത്തുന്നതിനായി ഇന്നലെ ലേയില്‍ എത്തിയ ധോണിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത ധോണി ലഡാകിലെ ജനങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാനും തയ്യാറായി. സൈനികര്‍ക്കൊപ്പം അദ്ദേഹം ഏറെ നേരം ചിലവഴിച്ചു. നിലവില്‍ ദക്ഷിണ കശ്മീരിലെ 106 ടിഎ ബറ്റാലിയനില്‍ സേവനം അനുഷ്ഠിക്കുകയാണ് ധോണി. ജൂലൈ 31നാണ് ധോണി ബറ്റാലിയണില്‍ എത്തിയ ധോണിയുടെ സേവനം ഇന്ന് അവസാനിക്കും.

ധോണി മറ്റ് സൈനികര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെന്നും കടുത്ത പരിശീനങ്ങളോടും ധോണി സഹകരിക്കുന്നുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ലീവെടുത്ത് സൈനിക പരിശീലനം നേടിയ ധോണിക്ക് ലോകമെമ്പാടും നിന്നും പ്രശംസ ലഭിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.