ഇന്ത്യന്‍ സിക്‌സര്‍ മഴയില്‍ തകര്‍ന്ന് വിന്‍ഡീസ്; കോഹ്‌ലി കൂട്ടത്തിന് പരമ്പര

Wednesday 11 December 2019 11:07 pm IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തേയും മത്സരത്തില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 241 റണ്‍സ് വിജയലക്ഷം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അര്‍ദ്ധ സെഞ്ച്വറിയുമായി നായകന്‍ കീറന്‍ പൊള്ളാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല.  ഇന്ത്യയ്ക്ക് വേണ്ടി ഭുനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ  മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 240 റണ്‍സെടുത്തത്. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും നായകന്‍ വിരാട് കോഹ്‌ലിയും അര്‍ദ്ധ സെഞ്ച്വറി നേടി തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ ലഭിച്ചത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് 34 പന്തില്‍ 71 റണ്‍സും രാഹുല്‍ 56 പന്തില്‍ 91 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലി 29 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.