ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്; രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി ഹിറ്റ്മാന്‍ രോഹിത്

Saturday 5 October 2019 3:58 pm IST

 

വിശാഖപട്ടണം: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി. ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ 133 പന്തില്‍ നിന്ന് അഞ്ചാം ടെസ്റ്റ് ശതകത്തിലെത്തി. 127 നേടിയ രോഹിത്തിനെ മഹാരാജിന്റെ പന്തില്‍ കീപ്പര്‍ ഡീ കോക്ക് സ്റ്റംപ്‌സ് ചെയ്തു പുറത്താക്കുകയായിരുന്നു. നാലം ദിവസം ചായയ്ക്കു ശേഷമുള്ള ഡ്രിക്‌സ് സയമത്ത് ക്യാപ്റ്റര്‍ വിരാട് കോഹ്ലി (9) രവീന്ദ്ര ജഡേജ(23) എന്നിവരാണു ക്രീസില്‍.  ഇന്ത്യ 263/3 എന്ന നിലയിലാണ്. 

ഇന്ത്യക്കിപ്പോള്‍ 334 റണ്‍സ് ലീഡായി. 71 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയാണ് ആദ്യം നഷ്ടമായത്. ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ചുറി വീരനായ മായങ്കിനെ ഏഴ് റണ്‍സില്‍ നില്‍ക്കേ കേശവ് മഹാരാജ്, ഫാഫ് ഡുപ്ലസിയുടെ കൈകളിലെത്തിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നേടിക്കൊടുത്തു. അര്‍ധ സെഞ്ചുറി നേടിയ പൂജാരയെ 81ല്‍ നില്‍ക്കേ ഫിലാന്‍ഡര്‍ എല്‍ബിയില്‍ കുടുക്കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.